പാദസരപ്രണയിനികളുടെ ഹൃദയം കവർന്ന് മൾട്ടി കളർ വെള്ളി കൊലുസ്
വെള്ളി കൊലുസിൻറെ രഹസ്യം അറിയണോ?
സന്ദർശിക്കൂ ആളൂക്കാരൻ സിൽവർ ജ്വല്ലറി
സിനിമകൾ റിലീസ് ആയി കഴിഞ്ഞാൽ അതിൽ നായകനോ നായികയോ ഉപയോഗിച്ച വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാച്ച് പോലുള്ള ആക്സസറീസുകൾ എന്നിവ പലതും ട്രെൻഡ് ആവാറുണ്ട്. നോക്കെത്താദൂരത്ത് കണ്ണുംനട്ടിലെ നാദിയ മൊയ്തുവിന്റെ മഞ്ഞചുരിദാർ, അനിയത്തിപ്രാവിലെ വസ്ത്രങ്ങൾ, ചാർളി സിനിമയോടെ തരംഗമായ മൂക്കൂത്തി, ആട് സിനിമയിലെ മൾട്ടി കളർ മുണ്ടുകൾ എന്നിങ്ങനെ സ്ക്രീനിൽ നിന്നും ഇറങ്ങി ഫാഷൻപ്രേമികളുടെ ഇഷ്ടം കവർന്ന ആടയാഭരണങ്ങൾ ഏറെയാണ്.
ഇപ്പോഴിതാ, ഒരു പാദസരമാണ് ട്രെൻഡായി കൊണ്ടിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ അതിഥി റാവു ഹൈദരി അണിഞ്ഞ കൊലുസ് പാദസരപ്രേമികളുടെ മനസു കവർന്നിരിക്കുകയാണ്. നർത്തകിയായ സുജാതയെ കാണിക്കുന്ന പല സീനുകളിലും ഏറെ പ്രാധാന്യത്തോടെ പാദസരത്തെയും അതിന്റെ ചലനങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ. സിൽവറിനൊപ്പം പച്ചയും പിങ്കും കല്ലുകളുള്ള ഈ പാദസരമാണ് ഇപ്പോൾ ട്രെൻഡാവുന്നത്.
ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവും ‘സൂഫിയും സുജാതയും’ പാദസരങ്ങൾ ട്രെൻഡാവുന്നതിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
നൃത്തം പോലെയുള്ള കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന വളരെയധികം ശബ്ദം ഉളവാക്കുന്ന മണികളോടുകൂടിയ കാലിൽ തന്നെ ധരിക്കുന്ന ആഭരണത്തെ ചിലങ്ക എന്നാണ് പറയുന്നത്. ചെമ്പ് / ഇരുമ്പ് തുടങ്ങിയ ലോഹം കൊണ്ടാണ് സാധാരണ ചിലങ്ക നിർമ്മിക്കുന്നത്. എന്നാൽ വെള്ളി , സ്വർണം എന്നിവയിൽ നിർമിച്ച ചലങ്കകളും ഇന്ന് ഉപയോഗിച്ച് കാണുന്നു.
ALOOKARAN SILVER JEWELLERY
Address: No.9 Chikenappa Layout Byrathi, SRK Nagar Post
Bangalore - 560 077
Mail: info@alookaran.com
Phone : +91-9947175662
Visit Facebook: AlookaranJewellery
Comments
Post a Comment