കാലിൽ വെള്ളി പാദസരം അണിയാറുണ്ടോ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം !
സ്ത്രീകൾ കാലുകളിൽ ധരിക്കുന്ന ആഭരണമാണ് കൊലുസ് അഥവ പാദസരം. സാധാരണയായി സ്വർണ്ണം വെള്ളി എന്നീ ലോഹങ്ങളിലാണ് പാദസരം നിർമ്മിക്കുന്നത്. കുഞ്ഞുങ്ങളാവുമ്പോള്‍ മുതല്‍ തന്നെ പെണ്‍കുട്ടികളുടെ കാലില്‍ കൊലുസ് അഥവാ പാദസരം കാണാം. കാലില്‍ സ്വര്‍ണ്ണം അണിയുന്നതിനേക്കാള്‍ ഗുണം ചെയ്യുന്നത് വെള്ളി അണിയുന്നതാണ്.
വെള്ളി ആഭരണങ്ങൾ ഇപ്പോൾ ട്രെൻഡ് ആണ്. വിലക്കുറവും ട്രെൻഡി ലുക്കും ഈ ആഭരണത്തെ യുവജനങ്ങൾക്കു പ്രിയപ്പെട്ടതാകുന്നു. കൊലുസ്, അരഞ്ഞാണം എന്നിവയായിരുന്നു മുമ്പ് അണിഞ്ഞിരുന്നത്. ഇപ്പോള്‍ മാല, കമ്മല്‍, ജിമിക്കി തുടങ്ങി എല്ലായിനങ്ങളിലും വെള്ളിയ്ക്ക് പ്രമുഖസ്ഥാനമാണ്.
പെൺകുട്ടികൾ കാലിൽ സ്വർണ്ണ പാദസരങ്ങൾ അണിയുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. പുതിയ തരത്തിലുള്ള ആംഗ്‌ലറ്റുകൾ വിപണി കീഴടക്കിയിട്ടുണ്ടെങ്കിലും സ്വർണ പാദസരത്തിന് ഇപ്പോഴും അതിന്റേതായ പ്രാധാന്യം ഉണ്ട്. എന്നാൽ സ്വർണം കാലിൽ ധരിക്കുന്നത് ദോഷമാണെന്നാണ് നമ്മുടെ പഴമക്കാർ പറയുന്നത്.
സ്വർണ്ണവും വെള്ളിയും പ്രപഞ്ചത്തിലെ ഊർജ്ജത്തെ ആവാഹിക്കാൻ കഴിവുള്ള ലോഹങ്ങളാണ്. ഹൃദയത്തോട് സപർശിച്ച് നിൽക്കുന്ന തരത്തിൽ വേണം സ്ത്രീകൾ താലി ധരിക്കേണ്ടത് എന്ന് പറയാൻ കാരണം ഇതാണ്. വെള്ളിപ്പാദസരം കാലിൽ ധരിക്കുന്നതിലൂടെ ആരോഗ്യപരമായ ഗുണങ്ങൾ കൂടിയുണ്ട്. കാലിലെ രാക്തയോട്ടം ഇത് വർധിപ്പിക്കും.
Comments
Post a Comment